കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാൻ്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനാനുമതി നൽകി കോഴിക്കോട് ജില്ലാ ഭരണകൂടം.ജില്ലാ കളക്ടർ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കും. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും.പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് പൂര്‍ണമായി നിര്‍ത്തിവക്കാനും കമ്മിറ്റി നിർദേശം നൽകി.
അതേസമയം, പ്ലാന്‍റ് ആക്രമണത്തിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിലായി. കൂടത്തായ് കരിംങ്ങാംപൊയിൽ കെ പി നിയാസ് അഹമ്മദിനെയാണ് താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പൊലീസ് പിടിയിൽ ആയവരുടെ എണ്ണം 14 ആയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
