കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് മന്ത്രി

MAY 23, 2026, 5:16 AM

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാലും ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സി പി ജോൺ.

“ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും ലഭിക്കുമെന്ന് ഉറപ്പാണ്. ജീവനക്കാരുടെ ശമ്പളവും പെൻഷനും ഈ പദ്ധതിയുമായി സാമ്പത്തികമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര സർക്കാർ പദ്ധതിയാണ്. അതിനായി വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്,” എന്നാണ് മന്ത്രിയുടെ പ്രതികരണം.

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എല്ലാ ബസുകളിലും പദ്ധതി നടപ്പാക്കിയാൽ ഏകദേശം 112 കോടി രൂപയുടെ നഷ്ടമുണ്ടാകാമെന്നാണ് കണക്ക്. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ചാൽ 57 കോടി രൂപയും, സിറ്റി ഫാസ്റ്റ് ഉൾപ്പെടെയുള്ള സർവീസുകളിലേക്ക് വ്യാപിപ്പിച്ചാൽ 65 കോടി രൂപയുടെയും ബാധ്യത ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് മുന്നോട്ടുവച്ച “ഇന്ദിരാ ഗ്യാരണ്ടി” വാഗ്ദാനങ്ങളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്.

അതേസമയം, ഈ പദ്ധതി കെഎസ്ആർടിസിയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam