ആലുവ: സംസ്ഥാന സർക്കാരിൻ്റെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കാനിരിക്കെ, ആലുവ - പറവൂർ റൂട്ടിൽ നാല് പുതിയ ബസുകൾ കൂടി സർവീസ് ആരംഭിച്ചു. രണ്ട് ഓർഡിനറി ബസുകളും രണ്ട് ടൗൺ ടു ടൗൺ ബസുകളുമാണ് ഈ റൂട്ടിൽ പുതുതായി ഓടിത്തുടങ്ങിയത്.
പറവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ആലുവ - പറവൂർ മേഖലയിൽ സ്വകാര്യ ബസുകളില്ലാത്തതും കെഎസ്ആർടിസി സർവീസുകൾ കുറവായതും കടുത്ത യാത്രാക്ലേശത്തിന് കാരണമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ ബസുകൾ നിരത്തിലിറക്കാൻ സർക്കാർ തീരുമാനിച്ചത്.
ആലുവ - പറവൂർ റൂട്ടിൽ മാത്രമല്ല, കേരളത്തിൽ എവിടെയെല്ലാം യാത്രാത്തിരക്കുണ്ടോ, എവിടെയൊക്കെയാണോ ബസുകൾ ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നത് അവിടെയെല്ലാം പുതിയ ബസുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
