കോഴിക്കോട്: പാലേരിയിൽ പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകൾ ഇനായയാണ് മരിച്ചത്.
പാൽ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചത്. ആദ്യം കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ ഡോക്ടർമാരുടെ ശ്രമങ്ങൾക്കൊടുവിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് ഇനായ മരണത്തിന് കീഴടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
