ചാലക്കുടിയിൽ വൻ ലഹരിവേട്ട

MAY 10, 2025, 5:27 AM

തൃശൂർ: ചാലക്കുടി നാടുകുന്നിൽ വൻ ലഹരിവേട്ട, ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടന്ന് വരവെ വാഹനപരിശോധനയിൽ അഞ്ഞൂറോളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 

ലോറി ഡ്രൈവർ മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി തറമണ്ണിൽ വീട്ടിൽ അബ്ദുൾ മനാഫ് (41 ) എന്നയാളെ അറസ്റ്റ് ചെയ്തു. പുകയില ഉത്പന്ന ശേഖരം കൊണ്ടു വന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

ബിസ്കറ്റ് പാക്കറ്റുകളോട് കൂടിയ ബോക്സുകൾക്കിടയിൽ പുകയില ഉൽപ്പന്നങ്ങൾ അടങ്ങിയ ചാക്കുകൾ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. ചാലക്കുടി മുതൽ കൊല്ലം വരെ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് പ്രസ്തുത പുകയില ഉത്പന്ന ശേഖരമെന്നാണ് ലഭിച്ച വിവരം. 

vachakam
vachakam
vachakam

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി ബിജു കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഉത്തരേന്ത്യയിൽ നിർമ്മിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പത്തുരൂപ നിരക്കിൽ വാങ്ങി കേരളത്തിലെത്തിച്ച് നൂറു രൂപ മുതൽ മുകളിലക്ക് വില ഈടാക്കിയാണ് വിൽപന നടത്തുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam