തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുൻ ഡിജിപി ആർ. ശ്രീലേഖ രംഗത്ത്. മേയർ സ്ഥാനം നൽകാത്തതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ആണ് ശ്രീലേഖയുടെ പ്രതികരണം.
താൻ ഇവിടെ ഹാപ്പിയാണ്, കൗൺസിലറായി അഞ്ചു വർഷം പൂർത്തിയാക്കുമെന്നും ശ്രീലേഖ പറഞ്ഞു. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. അങ്ങനെയാണ് മത്സരരംഗത്തേക്ക് ഇറങ്ങിയത്. തീരുമാനം മാറിയതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്നും ശ്രീലേഖ പറഞ്ഞു. എന്നെ കണ്ടാൽ അതൃപ്തി ഉള്ള ഒരാളെപ്പോലെ തോന്നുമോയെന്നും ശ്രീലേഖ ചോദിച്ചു.
അതേസമയം, ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
