തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് സിപിഐഎമ്മിൽ കൂട്ട നടപടി. കല്ലറ പഞ്ചായത്തിലെ ലോക്കൽ കമ്മിറ്റികളായ കല്ലറ, മുതുവിള ലോക്കൽ കമ്മിറ്റികളാണ് പിരിച്ചു വിട്ടത്.
നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവികളെ തുടർന്നാണ് വാമനപുരം നിയോജക മണ്ഡലത്തിലെ ഈ കമ്മിറ്റികൾ പിരിച്ചുവിട്ടത്.
വാമനപുരത്ത് 47 വർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് എംഎൽഎ സ്ഥാനം പിടിച്ചെടുക്കുന്നത്.
അതേസമയം, വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
