'രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയിൽ ഉണ്ടാകണം'; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കെ മുരളീധരൻ

MAY 14, 2026, 4:49 AM

തിരുവനന്തപുരം: വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയിൽ ഉണ്ടാകണമെന്നും അദ്ദേഹം മന്ത്രിസഭയിലെ പ്രധാന കരുത്തായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

“രമേശ് ചെന്നിത്തലയ്‌ക്കെതിരെ പലപ്പോഴും അനുകൂലമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹം എല്ലായ്പ്പോഴും പാർട്ടിയുടെ നയങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചത്. ഒരിക്കലും വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടില്ല,” എന്നും കെ മുരളീധരൻ വ്യക്തമാക്കി.

ഈ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയുടെ സാന്നിധ്യം ശക്തമായ പിന്തുണയായിരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയാണെന്നും താനും നാളെ ഗുരുവായൂരിലേക്ക് പോകുന്നുണ്ടെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam