വീണ്ടും ജീവനെടുത്ത് ലിഫ്റ്റ് അപടകം!  അരിച്ചാക്ക് മുകളിലേക്ക് കയറ്റുന്നതിനിടെ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണു: യുവാവിന് ദാരുണാന്ത്യം

MAY 30, 2025, 2:03 AM

 മലപ്പുറം: അരിച്ചാക്ക് കയറ്റുന്നതിനിടെ ലിഫ്റ്റ് പൊട്ടിവീണ് ധാന്യപ്പൊടി മില്ലിലെ ജീവനക്കാരന് ദാരുണാന്ത്യം.  ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന മില്ലിലെ ലിഫ്റ്റാണ് പൊട്ടിവീണത്. 

 മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്‌റഫിന്റെ മകൻ അജ്‌നാസ് (23) ആണ് മരിച്ചത്. 

സ്വർണ്ണവ്യാപാരിയുടെ മരണം: സാങ്കേതികജ്ഞാനമില്ലാതെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത് മരണത്തിനിടയാക്കി

vachakam
vachakam
vachakam

  ലിഫ്റ്റിന്റെ ഇരുമ്പുകയർ പൊട്ടി, അരിച്ചാക്കോടെ ലിഫ്റ്റ് അജ്‌നാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇവിടുത്തെ ജീവനക്കാരനാണ് മരണപ്പെട്ട അജ്‌നാസ്. 

 പരിക്കേറ്റ അജി്‌നാസിനെ ഉടൻ തന്നെ മലപ്പുറത്തെയും പിന്നീട് പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിക്കുകയായിരുന്നു. 

 സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മലപ്പുറം പൊലീസ് കേസെടുത്തു. മാതാവ്: റസിയ. സഹോദരങ്ങൾ: അംജത യാസ്മിൻ, അംന. 

vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam