മൂവാറ്റുപുഴ: ജോലി കഴിഞ്ഞ് മടങ്ങിയ സ്പാ ജീവനക്കാരിയെ രാത്രിയില്‍ ബൈക്കുകളില്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. യുവാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ടോറസ് ലോറിയില്‍ അഭയം തേടുകയായിരുന്നു. ലോറിയെയും പിന്തുടര്‍ന്ന അക്രമികളെ പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തു.
പ്രതികളുടെ പേര് വിവരങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയോട് വഴിയില്‍ വച്ച് യുവാക്കള്‍ മോശമായി പെരുമാറുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപ്പെടാനായി യുവതി അതുവഴി വന്ന ഒരു ബൈക്ക് യാത്രക്കാരനോട് ലിഫ്റ്റ് ചോദിച്ചു. എന്നാല്‍ പ്രതികള്‍ ഈ ബൈക്കിനെയും പിന്തുടര്‍ന്നു.
കാര്യം അപകടമാണെന്ന് മനസിലാക്കിയ ബൈക്ക് യാത്രക്കാരന്‍, യുവതിയുടെ സുരക്ഷ മുന്‍നിര്‍ത്തി തൊട്ടുപിന്നാലെ വന്ന ഒരു ടോറസ് ലോറി കൈകാട്ടി നിര്‍ത്തി യുവതിയെ അതില്‍ കയറ്റിവിട്ടു. എന്നാല്‍ അക്രമികള്‍ വിടാതെ ടോറസ് ലോറിയെയും ബൈക്കുകളില്‍ പിന്തുടരുകയായിരുന്നു. ലോറിയില്‍ വച്ച് യുവതി ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചു. സന്ദേശം ലഭിച്ചയുടന്‍ സമാന്തരമായി നീങ്ങിയ പിറവം പൊലീസ് ടോറസ് ലോറി തടഞ്ഞുനിര്‍ത്തി.
ആദ്യഘട്ടത്തില്‍ ലോറി ഡ്രൈവര്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്നും അക്രമി സംഘം പിന്നാലെയുണ്ടെന്നും യുവതി വ്യക്തമാക്കിയതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെ ഇന്ന് പുലര്‍ച്ചെയോടെ പൊലീസ് വളഞ്ഞുപിടികൂടുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
