ഭരണത്തിൽ അഞ്ച് വൻ പരിഷ്‌കാരങ്ങൾ; ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

JULY 29, 2026, 1:29 AM

തിരുവനന്തപുരം: സംസ്ഥാന ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സർക്കാർ പദ്ധതികൾ വൈകാതെ നടപ്പാക്കുന്നതിനുമായി പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

സംസ്ഥാന ഖജനാവിൽ നിന്ന് വർഷങ്ങളായി കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് പ്രധാന പരിഷ്‌കാരങ്ങൾ

vachakam
vachakam
vachakam

ആദ്യഘട്ടത്തിൽ 'അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം' നടപ്പാക്കും. സർക്കാരിന്റെ ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമിതികൾ, റോഡുകൾ, പാലങ്ങൾ, അണക്കെട്ടുകൾ, വാഹനങ്ങൾ തുടങ്ങി മുഴുവൻ സർക്കാർ ആസ്തികളുടെയും വിവരങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതാണ് പദ്ധതി.

രണ്ടാമതായി 'പ്ലാൻ സ്പേസ് 2.0' എന്ന പദ്ധതി രജിസ്റ്റർ സംവിധാനം വിപുലീകരിക്കും. സർക്കാർ വകുപ്പുകൾക്ക് അനുമതി ലഭിക്കുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്ത് സാമ്പത്തികവും ഭൗതികവുമായ പുരോഗതി തത്സമയം നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ഏകദേശം 2,000 പദ്ധതികളുടെ പുരോഗതി ഇതുവഴി ട്രാക്ക് ചെയ്യാനാകും.

മൂന്നാമതായി സർക്കാർ നിയന്ത്രണത്തിലുള്ള 591 സ്ഥാപനങ്ങളുടെ സമഗ്ര രജിസ്ട്രി തയ്യാറാക്കും. പ്രതിവർഷം ഏകദേശം 19,000 കോടി രൂപ ശമ്പളമായി ചെലവഴിക്കുന്ന ഈ സ്ഥാപനങ്ങളിൽ ലക്ഷ്യം നഷ്ടപ്പെട്ടവയോ പ്രവർത്തനക്ഷമത കുറഞ്ഞവയോ ഉണ്ടോ എന്ന് പരിശോധിച്ച് ആവശ്യമായ പുനഃസംഘടന നടത്തും.

vachakam
vachakam
vachakam

നാലാമതായി കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ സമഗ്രമായി പരിശോധിച്ച് ഭേദഗതി വരുത്തും.

അഞ്ചാമതായി ജീവിതസൗകര്യവും ബിസിനസ് സുഗമതയും വർധിപ്പിക്കുന്ന ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കും.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ

vachakam
vachakam
vachakam

ബ്രഹ്മോസ് എയറോസ്പേസിന് വേണ്ടി 90 ഏക്കർ ഭൂമി അനുവദിക്കാനും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ജി. ശശീന്ദ്രനെ വിജിലൻസ് വിഭാഗത്തിന്റെ ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ

ഓണക്കാല ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി ആറ് ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും.

854 രൂപ വിലവരുന്ന 16 ഇനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം ഓഗസ്റ്റ് 10 മുതൽ 20 വരെ നടക്കും. ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ ആവശ്യമായ ഇടപെടലുകളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam