കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യ കേസ് റജിസ്റ്റർ ചെയ്തു.
ഭൂട്ടാനിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വാഹനം ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്നതെന്ന് വിശ്വസിപ്പിച്ച് 14 ലക്ഷം രൂപയ്ക്കു വിറ്റു എന്നു കാട്ടിയാണ് പരാതി.
കൊച്ചി സ്വദേശി മുഹമ്മദ് യഹ്യ നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ദില്ലി ലാജ്പത് നഗറിൽ താമസിക്കുന്ന രോഹിത് ബേദി എന്ന വാഹന ഇടപാടുകാരനെതിരെയാണ് കേസ്. ഐപിസി 406, 420 വകുപ്പുകൾ പ്രകാരം വിശ്വാസ വഞ്ചനയ്ക്കാണ് കേസ്.
കസ്റ്റംസിന്റെ കൊച്ചി ഓഫിസ് ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടപടികള്‍ തുടങ്ങിയശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് കേരള പൊലീസിന്റെ അന്വേഷണവും. 2024 ജൂൺ–ജൂലൈ മാസങ്ങളിലാണു സംഭവം.
ഇന്ത്യൻ എംബസിയിൽ ഉപയോഗിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂസർ കാർ വിൽക്കാനുണ്ടെന്നും 14 ലക്ഷം രൂപയാണ് വിലയെന്നും രോഹിത് ബേദി തന്നെ വിശ്വസിപ്പിച്ചെന്ന് മുഹമ്മദ് യഹ്യയുടെ പരാതിയില്‍ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
