തൃശൂര്‍: വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ടി എല്ലാ ചികിത്സാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 13 പേരെയാണ് മെഡിക്കല്‍ കോളേജിലേക്ക് പരിക്കേറ്റ് കൊണ്ടുവന്നത്. പത്ത് പേര്‍ ഐസിയുവിലാണ്. അഞ്ച് പേര്‍ക്ക് അധികം പൊള്ളലില്ലെങ്കിലും അവര്‍ ഐസിയുവിലാണുള്ളത്. അഞ്ച് പേര്‍ക്ക് നല്ല പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ വെന്റിലേറ്ററിലാണെന്നും മന്ത്രി പറഞ്ഞു.
പൂര്‍ണ ശരീരഭാഗങ്ങളോടെ ഏഴ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒമ്പത് ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതിനായി ഇന്ന് ഡിഎന്‍എ പരിശോധന നടക്കും. ശീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധനയും നടത്തും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ട് മൃതദേഹങ്ങള്‍ ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
