തൃശ്ശൂർ: തൃശൂരിൽ വെടിക്കെട്ട് കലാകാരൻ പന്തലങ്ങാട്ട് സുരേഷിനെ (47) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. വീടിന്റെ മുകളിൽ ട്രസ്സ് മേഞ്ഞ ഭാഗത്ത് പുലർച്ചെ 4 മണിയോടെയാണ് സുരേഷിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.
കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങൾക്കെല്ലാം വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനാണ് സുരേഷ്. ഭാര്യ ഷീന തൃശ്ശൂർ പൂരം, ശബരിമല എന്നിവിടങ്ങളിൽ വെടിക്കെട്ടിന് നേതൃത്വം കൊടുത്ത കലാകാരിയാണ്. തൃശ്ശൂർ പൂരത്തിൽ കരിമരുന്ന് വെടിക്കെട്ടിനിടെ മരണപ്പെട്ട വെടിക്കെട്ട് കലാകാരൻ സുന്ദരൻ, വെടിക്കെട്ട് കലാകാരൻ ആനന്ദൻ എന്നിവർ സഹോദരങ്ങളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
