ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലെ പിതംപൂരിലുള്ള ലൂബ്രിക്കന്റ് ഓയിൽ ഫാക്ടറിയിൽ തീപ്പിടിത്തത്തെ തുടർന്ന് രണ്ട് യുവതൊഴിലാളികൾ മരിച്ചു.
അനവധി പേർ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സ തേടി. ഒരു മാസത്തിനകം രണ്ടാമത്തെ അപടകമാണ്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ പിതംപൂർ വ്യാവസായിക മേഖലയിലെ സെക്ടർ 3 ൽ സ്ഥിതി ചെയ്യുന്ന ശിവം ഇൻഡസ്ട്രീസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
ഫാക്ടറി വളപ്പിൽ ഒരു ടാങ്കറിന് തീപിടിച്ചു. തുടർന്ന് തീ മറ്റുഭാഗങ്ങളിലേക്കും പടരുകയായിരുന്നു. നീരജ് (23), കൽപേഷ് (35) എന്നിവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
ടാങ്കർ ഡ്രൈവർ മനോജ് ഝാ, ഫയർ ഫൈറ്റർ ദിലീപ് സിംഗ് യാദവ് എന്നിവർ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
