കൊല്ലം : കൊല്ലം കടപ്പാക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ പരിക്കേറ്റ് രക്തം വാർന്ന് റോഡിൽ കിടന്ന ബൈക്ക് യാത്രികന് രക്ഷകനായി മന്ത്രി കെ എൻ ബാലഗോപാൽ.അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികനായ അയത്തിൽ സ്വദേശി ഗ്ലാഡ് വിനാണ് മന്ത്രി രക്ഷകനായത്.
രാത്രി പത്ത് മണിയോട് കൂടി കൊല്ലത്തെ എൽ ഡി എഫ് യോഗം കഴിഞ്ഞ് മന്ത്രി കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് മടങ്ങവേയാണ് രക്തം വാർന്ന് റോഡിൽ കിടക്കുന്ന യുവാവിനെ കാണുന്നത്.ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി കൺട്രോൾ റൂമിൽ നിന്നും പൊലീസിനെ വിളിച്ചുവരുത്തി യുവാവിനൊപ്പം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
തലയ്ക്കും കൈക്കും പരിക്കേറ്റ ഗ്ലാഡ് വിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ സഞ്ചരിച്ച ഗ്ലാഡ് വിൻ ജിമ്മിൽ പോയി മടങ്ങിവരുന്ന വഴി ഉറങ്ങിപോയതാണ് അപകടകാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
