ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

NOVEMBER 8, 2025, 9:29 PM

തിരുവനന്തപുരം: ശൂന്യവേതന അവധി (Leave Without Allowances) പൂർത്തിയാക്കിയിട്ടും സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്.

അവധി കഴിഞ്ഞ് തിരിച്ചെത്താത്ത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് ധനവകുപ്പ് കർശന സർക്കുലർ പുറത്തിറക്കി.

അവധി അവസാനിച്ചിട്ടും വർഷങ്ങളോളം സർവീസിൽ തിരികെ പ്രവേശിക്കാതെ തുടരുന്ന ജീവനക്കാരെ കണ്ടെത്തി പുറത്താക്കാൻ വകുപ്പ് തലവന്മാർക്ക് ധനവകുപ്പ് നിർദേശം നൽകി.

vachakam
vachakam
vachakam

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കാത്തവർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കണം,ഇത്തരക്കാരെ കണ്ടെത്തി സർവീസിൽ നിന്ന് പിരിച്ചുവിടണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

നടപടിയെടുക്കാതെ പോകുന്നതിനാൽ പലർക്കും പെൻഷൻ ആനുകൂല്യങ്ങൾ അടക്കം നൽകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കുലറെന്നും ധനവകുപ്പ് വിശദീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam