ഒടുവിൽ ഷാഫിയും കൈവിട്ടു; രാഹുലുമായുള്ള അടുപ്പം കോൺഗ്രസിൽ നിന്നുണ്ടായത്, പിന്തുണ നൽകിയത് സംഘടനാപ്രവർത്തനങ്ങൾക്ക് മാത്രമെന്ന് ഷാഫി പറമ്പിൽ 

DECEMBER 4, 2025, 7:02 AM

കോഴിക്കോട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. രാഹുലിനെതിരെ ആക്ഷേപം ഉയർന്നയുടൻ കോൺഗ്രസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കിയത്. 

അതേസമയം രാഹുലിന് വ്യക്തിപരമായല്ല, സംഘടനപരമായി മാത്രമാണ് പിന്തുണ നൽകിയതെന്നാണ് ഷാഫി പറമ്പിലിൻ്റെ പക്ഷം പറയുന്നത്. അതേസമയം ഷഹനാസിൻ്റെ ആരോപണം ഷാഫി പറമ്പിൽ ഇതുവരെ നിഷേധിച്ചിട്ടില്ല.

"കോൺഗ്രസിൽ നിന്നും വളർന്ന സൗഹൃദമാണ്. വ്യക്തിപരമായി ഉണ്ടായ സൗഹൃദത്തെ കോൺഗ്രസിലേക്ക് കൊണ്ടുവന്നതല്ല. പാർട്ടിയിൽ പുതിയ തലമുറ വളർന്നുവരുമ്പോൾ, പിന്തുണ നൽകാനുള്ള ഉത്തരവാദിത്വം ഞങ്ങളെ പോലെയുള്ള ആളുകൾക്കുണ്ട്. അങ്ങനെയാണ് രാഹുലുമായി ബന്ധമുണ്ടാകുന്നത്. രാഹുലിൻ്റെ വ്യക്തിപരമായ കാര്യങ്ങൾക്കല്ല, സംഘടനാപ്രവർത്തനങ്ങൾക്ക് മാത്രമാണ് പിന്തുണ നൽകിയതെന്നും" ഷാഫി പറമ്പിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam