തിരുവനന്തപുരം: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ കടുത്ത സൈബർ ആക്രമണം നടക്കുന്നുവെന്ന പരാതി നിയമസഭയിൽ ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രം പ്രചരിപ്പിച്ച് തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
സഭയിൽ ഉന്നയിച്ച ഈ വിഷയം ഗൗരവത്തോടെ എടുത്ത സ്പീക്കർ, അപകീർത്തികരമായ പ്രസ്തുത സോഷ്യൽ മീഡിയ പോസ്റ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ ഫാത്തിമ തെഹ്‍ലിയയോട് നിർദേശിച്ചു.
സഭാ അധികൃതർ ഈ പരാതിയും വിവരങ്ങളും അടിയന്തരമായി പൊലീസിന് കൈമാറുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്പീക്കർ സഭയെ അറിയിച്ചു.
എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ജനപ്രതിനിധികൾക്കെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ സഭയിൽ വലിയ ആശങ്കയാണ് ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
