അരിവാൾ കാണിച്ച് ഭീഷണി, കണ്ണൂരിൽ എട്ടു വയസുകാരിയോട് അച്ഛന്റെ കൊടും ക്രൂരത

MAY 23, 2025, 10:51 PM

കണ്ണൂർ: ചെറുപുഴയിൽ എട്ടു വയസുകാരിയോട് അച്ഛന്റെ ക്രൂരത. പ്രാപ്പൊയിൽ സ്വദേശി ജോസാണ് മകളെ ക്രൂരമായി മർദിച്ചത്. 

മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറത്തറിയുന്നത്. അരിവാൾ കാണിച്ചാണ് കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നത്.

അമ്മയേയാണോ അച്ഛനെയാണോ ഇഷ്ടമെന്ന് ചോദിച്ചാണ് കുട്ടിയെ മർദിക്കുന്നത്. കുട്ടി അടിക്കരുതെന്ന് കരഞ്ഞ് പറയുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. 

vachakam
vachakam
vachakam

എന്നാൽ പൊലീസ് അന്വേഷണവുമായി എത്തിയപ്പോൾ പ്രാങ്ക് വീഡിയോ എന്നാണ് അച്ഛൻ നൽകുന്ന വിശദീകരണം. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അമ്മയെ തിരിച്ചെത്തിക്കാനാണ് പ്രാങ്ക് ചെയ്തതെന്നും അച്ഛൻ പൊലീസിനോട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam