തൃശൂർ: വീണ്ടും ഒരു കണ്ണില്ലാത്ത ക്രൂരതയുടെ വാർത്തയാണ് തൃശ്ശൂരിൽ നിന്നും പുറത്ത് വരുന്നത്. അച്ഛന്റെ മൃതദേഹത്തോട് പോലും അനാദരവ് കാണിച്ച് മകനും മരുമകളും. മകനും മരുമകളും വീട് പൂട്ടിപ്പോയതോടെ അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാനായില്ല.
അരിമ്പൂർ കൈപ്പിള്ളിയിലെ 80 കാരനായ പ്ലാക്കൻ തോമസിന്റെ മൃതദേഹമാണ് വീടിന് പുറത്ത് വയ്ക്കേണ്ടി വന്നത്. പനി ബാധിച്ച് കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു മണലൂർ സാൻജോസ് കെയർഹോമിൽ തോമസിന്റെ മരണം. സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയിലെ സെമിത്തേരിയിൽ അടക്കം ചെയ്യാനാണ് കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെ മൃതദേഹം വീട്ടിലേക്കെത്തിച്ചത്. തോമസ് മാത്രമല്ല, തോമസ്സിന്റെ ഭാര്യ റോസിലിയും മറ്റൊരു അനാഥാലയത്തിലായിരുന്നു,
കാരമുക്ക് കൃപാസദനത്തിൽ നിന്ന് റോസിലിയെയും കൊണ്ടുവന്നിരുന്നു. അച്ഛന്റെ മൃതദേഹം മുറ്റത്തെത്തിയതറിഞ്ഞ് മകൻ ജെയ്സനും മരുമകൾ റിൻസിയും വീടുപൂട്ടി പോകുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.
മകനോടു തിരിച്ചുവന്ന് മൃതദേഹം അകത്തുകയറ്റാൻ കുടുംബവുമായി അടുപ്പമുള്ള പലരും ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിന്നീട് പഞ്ചായത്ത് അധികൃതരും അന്തിക്കാട് പൊലീസും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പുറത്താക്കിയ വീട്ടിലേക്ക് തങ്ങൾക്ക് ഇനി കയറേണ്ടെന്ന് തോമസിന്റെ ഭാര്യ റോസിലി തീരുമാനിച്ചതോടെ മൃതദേഹം മഞ്ചയിൽ മുറ്റത്തു കിടത്തുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.
വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ അടക്കം ചെയ്യുംവരെ വീട് അടഞ്ഞുതന്നെ കിടന്നു. ജോയ്സി ആണ് മറ്റൊരു മകൾ. മരുമകൻ: വിൻസൻ. മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണെന്നും അന്തിക്കാട്പൊ ലീസിനു പരാതി നൽകി എട്ടുമാസം മുൻപാണ് തോമസും റോസിലിയും വീടുവിട്ട് അനാഥാലയങ്ങളിലേക്ക് പോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്