പത്തനംതിട്ട: പത്തനംതിട്ടയിലെ അടൂരിൽ 16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദേശത്ത് താമസിക്കുന്നതിനിടെയാണ് പീഡനം ആദ്യം നടന്നത്. 2020-ൽ പെൺകുട്ടിയുടെ അമ്മ അസുഖത്തെ തുടർന്ന് വിദേശത്ത് മരിച്ചതിന് ശേഷമാണ് പിതാവ് കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പിന്നീട് നാട്ടിലെത്തിയ ശേഷവും പീഡനം തുടർന്നതായാണ് പൊലീസ് പറയുന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയത്.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് കേസ് അടൂർ പൊലീസിന് കൈമാറുകയും തുടർ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
