തൃശൂർ: ഇരിഞ്ഞാലക്കുട വെള്ളാംങ്ങല്ലൂർ കാരുമാത്ര നെടുങ്കോണത്ത് ഗർഭിണി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ.
ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.
ഗർഭിണിയായ യുവതി ജീവനൊടുക്കി: ഭർത്താവ് കസ്റ്റഡിയിൽ
കരുമാത്ര സ്വദേശി നൗഫലും മാതാവ് റംലത്തുമാണ് അറസ്റ്റിലായത്.
വെള്ളാംങ്ങല്ലൂർ കാരുമാത്രയിൽ ഫസീലയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടിലെ പീഡനമാണെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്