വ്യാജ ആരോപണം; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കി ഇ.പി.ജയരാജൻ

JUNE 15, 2024, 8:06 PM

കണ്ണൂർ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജൻ മാനനഷ്ടക്കേസ് നല്‍കി. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്‌ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇ.പി.ജയരാജൻ കേസ് നല്‍കിയിരിക്കുന്നത്.

ബിജെപിയിലേക്ക് പോകാൻ ജയരാജൻ ദല്ലാള്‍ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്‍റെ ആരോപണത്തിനെതിരെയാണ് കേസ്.

കണ്ണൂർ ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. വ്യാജ ആരോപണങ്ങള്‍ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ഇപി പരാതിയില്‍ പറയുന്നു.

vachakam
vachakam
vachakam

ആരോപണങ്ങള്‍ പിന്‍വലിച്ച്‌ ഉടന്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ജയരാജൻ മുമ്ബ് നോട്ടീസ് അയച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam