ഗോവിന്ദൻ മാസ്റ്റർ തന്നെ പണം തിരികെ തരുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു! പൊളിഞ്ഞ പി ആർ ആഘോഷമാക്കി കോൺ​ഗ്രസ് 

FEBRUARY 15, 2026, 11:39 PM

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പല സോഷ്യൽമീഡിയ പി ആർ വർക്കുകൾക്കും മലയാളികൾ  സാക്ഷ്യം വഹിക്കേണ്ടി വരും. അത്തരമൊരു പി ആർ കളി കയ്യോടെ പൊളിച്ചിരിക്കുകയാണ്. 

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് വയോധികൻ പണം നൽകുന്നത് വ്യാജ പിആർ ദൃശ്യങ്ങളാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്വമനസാലെ പോയി പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും വയോധികനായ മൊയ്ദീൻ പറഞ്ഞു. ഈ റീലുകൾ ഇടതുപക്ഷ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

പെൻഷൻ തരുന്ന സർക്കാർ തുടരണം എന്ന് പ്രചരിപ്പിക്കാനായി ഇട്ട റീൽ സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുന്ന കാഴ്ചയാണ് നിലവിലുള്ളത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ പൊളിഞ്ഞെന്ന് പറഞ്ഞ് സൈബറിടത്തിൽ കോൺഗ്രസ് വ്യാപകമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്. 

vachakam
vachakam
vachakam

കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോൾ ഒരു വയോധികനെത്തി 2000 രൂപ പോക്കറ്റിൽ നിന്നുമെടുത്ത് എംവി ഗോവിന്ദന് നൽകിയ കാഴ്ചകൾ വൈറലായിരുന്നു. സർക്കാരിൽ നിന്ന് പെൻഷൻ കിട്ടിയ തുകയാണെന്നും യുഡിഎഫ് സർക്കാർ വന്നാൽ പെൻഷൻ ഇനി കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീൻ പണം നൽകിയത്. ഗോവിന്ദൻ ആ പണം തിരികെ മൊയ്ദീന്റെ പോക്കറ്റിൽ ഇട്ടുകൊടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

എന്നാൽ, സ്വമനസ്സാലെ പോയി പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും മൊയ്ദീൻ പറയുന്നു. പണം നൽകിയാൽ ഗോവിന്ദൻ മാസ്റ്റർ തന്നെ തിരികെ തരുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നെന്നും മൊയ്ദീൻ വിശദീകരിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam