വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

JULY 17, 2026, 7:01 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടാകാം. കുറവ് മുന്‍കൂട്ടിക്കണ്ട് വാങ്ങാന്‍ നടപടിയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പിണറായി ആരോപിച്ചു.കഴിഞ്ഞ ദിവസം വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. ഓണപരീക്ഷ അടുത്തിരിക്കെ ഒന്നേകാൽ മണിക്കൂറൊക്കെയാണ് പവർകട്ടെന്നും ഇത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം, ആര്യാടൻ മുഹമ്മദ് കാലത്തെ കരാർ നല്ലതായിരുന്നില്ല. വൈദ്യുതി കരാറുമായി വിയോജിപ്പുകളോടെ മുന്നോട്ട് പോകാനാണ് ഇടത് സർക്കാർ നടപടി എടുത്തത്. കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മിഷനാണെന്നും അദ്ദേഹം പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam