തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടന്റെ എഫ് 35 യുദ്ധവിമാനം നാളെ തിരികെ പോകും.
എഫ് 35 ബി വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ എത്തിയ സാങ്കേതിക വിദഗ്ധരും ഇന്ന് വൈകിട്ടോടെ ബ്രിട്ടനിലേക്ക് മടങ്ങും. ബ്രിട്ടീഷ് സേനയുടെ വിമാനം തന്നെ സംഘത്തെ തിരികെ കൊണ്ട് പോകാനായെത്തും.
അതേസമയം നാളെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ഹാങ്ങറിൽ നിന്ന് വിമാനം പുറത്തിറക്കും.
ബ്രിട്ടീഷ് യുദ്ധ വിമാനം മടങ്ങുമ്പോൾ, ലോട്ടറിയടിച്ചത് വിമാനത്താവള നടത്തിപ്പ് ചുമതലയിലുള്ള അദാനി കമ്പനിക്കും, എയർ ഇന്ത്യക്കുമാണ്.
തിരുവനന്തപുരത്ത് ഇറക്കിയ ജൂൺ 14 മുതൽ വിമാനത്താവളം ഉപയോഗിച്ചത്തിനുള്ള വാടക വിമാനത്തവള നടത്തിപ്പുകാരായ അദാനി കമ്പനിക്ക് ബ്രിട്ടീഷ് സേന നൽകണം.
ലാൻഡിംഗ്, പാർക്കിംഗ് ചാർജുകളാണ് വിമാനത്താവള കമ്പനി ഈടാക്കുന്നത്. ഇത് വഴി ബ്രിട്ടീഷ് വ്യോമസേന നൽകേണ്ടത് ഏകദേശം 8 ലക്ഷം രൂപയാണ്. മൈന്റ്നൻസ് ഹാങ്ങർ വാടകയിനത്തിൽ എയർ ഇന്ത്യ ഈടാക്കുന്നത് ഏകദേശം 75 ലക്ഷം രൂപയായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
