ചാമ്പ്യന്‍സ് ബോട്ട് ലീഗിന് ഇന്ന് കോഴിക്കോട് വേദിയാകും.ഉച്ചയ്ക്ക് 2.30ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിലാണ് ചാലിയാര്‍ പുഴയില്‍ മൂന്നാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്.ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള സിബിഎല്‍ മത്സരങ്ങള്‍ ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലാണ് നടക്കുക. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 60 അടി നീളമുള്ള 14 ചുരുളന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടാകും.
സമ്മാനതുക ആകെ 20 ലക്ഷം രൂപയാണ്. വൈകീട്ട് അഞ്ച് മണിക്ക് സമ്മാനദാനം നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
