കോഴിക്കോട്: ചാടിപ്പോയി നാല് ദിവസം പിന്നിട്ടിട്ടും പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനായിട്ടില്ല. 10 ദിവസത്തെ ശ്രമത്തിനൊടുവില്‍ ഭിത്തി തുരന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്. ചായ കുടിക്കാന്‍ നല്‍കിയ ഗ്ലാസ് ഉപയോഗിച്ച് ടൈല്‍ ഇളക്കി അതിന് ശേഷം ഭിത്തി തുരക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇത് രണ്ടാം തവണയാണ് വിനീഷ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെടുന്നത്. പ്രതിയെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാളുടെ സ്വദേശമായ പെരിന്തല്‍മണ്ണയിലോ, ബന്ധുക്കളുടെ അടുത്തോ പ്രതി എത്തിയിട്ടില്ലെന്നാണ് വിവരം. ജയില്‍ ചാടാന്‍ ഇയാള്‍ക്ക് പുറത്ത് നിന്നും സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളിലും പ്രതിയെ കണ്ടെത്താനായിട്ടില്ല.
രണ്ടാഴ്ച മുന്‍പാണ് വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഒന്‍പതുമണി വരെ പ്രതി മുറിയിലുണ്ടായിരുന്നതായാണ് വിവരം. ഓരോ മണിക്കൂറിലും ഇവിടെ പതിവ് പരിശോധനയുള്ളതാണ്. എന്നാല്‍, 11 മണിക്ക് പരിശോധനക്കായി എത്തിയപ്പോഴാണ് വിനീഷ് ചാടിപ്പോയതായി കണ്ടെത്തിയത്. 2021 ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
