കൊല്ലം: അഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 52 കാരൻ അറസ്റ്റിൽ. മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
ആയിരനല്ലൂർ സ്വദേശി ചന്ദ്രശേഖരനാണ് പിടിയിലായത്. വീടിന് സമീപം നിൽക്കുകയായിരുന്ന 5 വയസുകാരനെ പ്രതിയായ ചന്ദ്രശേഖരൻ മിഠായി നൽകാമെന്ന് പറഞ്ഞ് അടുത്തേക്ക് വിളിച്ചു വരുത്തി.
തുടർന്ന് പ്രതിയുടെ വീട്ടിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഭയന്ന കുട്ടി കരഞ്ഞു കൊണ്ട് വീട്ടിൽ മടങ്ങിയെത്തി.
വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി എത്തിയ അമ്മയോട് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. പിന്നാലെ അമ്മ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്