മർകസ് സ്‌കൂളുകളുടെ പ്രവേശനോത്സവം കാരന്തൂർ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു

JUNE 1, 2026, 2:10 PM

അറിവിനൊപ്പം സാമൂഹിക മൂല്യങ്ങളും കുട്ടികളിൽ വളർത്തണം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: പാഠ്യവിഷയങ്ങൾക്കൊപ്പം സാമൂഹിക മൂല്യങ്ങളും ജീവിത ചിട്ടകളും വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർ സമയം കണ്ടെത്തണമെന്നും വിദ്യാർഥികൾ അതിൽ ഉത്സാഹിക്കണമെന്നും മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മർകസ് സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കാരന്തൂർ മർകസ് ബോയ്‌സ് ഹയർ സെക്കൻഡറിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സമൂഹത്തിൽ നടക്കുന്ന വിവിധ അപചയങ്ങളെ അധ്യാപകർ അടുത്തറിയുകയും പുതിയ തലമുറയെ വിശ്വാസത്തിലെടുത്ത് കൂടെ നിർത്താനുള്ള ശ്രമങ്ങൾ അധ്യാപകർ നടത്തുകയും വേണം. മൂല്യരഹിത ജീവിതത്തിന്റെ വിപത്തുകൾ വിദ്യാർഥികൾക്ക് ബോധ്യപ്പെടുംവിധമുള്ള അധ്യാപന രീതി ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.

vachakam
vachakam
vachakam

മർകസിന്റെ എം ഹാൻഡ്‌സ്, എം.ജി.എസ്, എയ്ഡഡ് സ്‌കൂൾ, ഹോം കെയർ സംവിധാനങ്ങളിലായി വിവിധ സ്‌കൂളുകളിൽ നിലവിൽ 35000 ത്തോളം വിദ്യാർഥികളാണ് പഠനം നടത്തുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലുള്ള 25 മർകസ് സ്‌കൂളുകളിൽ നടന്ന പ്രവേശനോത്സവ പരിപാടികൾക്ക് മർകസ്  സെക്രട്ടറി വൈസ് പ്രസിഡന്റ് വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, സിദ്ദീഖ് ഹാജി കോവൂർ, സി.പി. ഉബൈദുല്ല സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, പി. മുഹമ്മദ് യൂസുഫ്, ഉമർ ഹാജി മട്ടന്നൂർ, കെ.കെ. അബൂബക്കർ ഹാജി, ഷമീം കെ.കെ., അക്ബർ ബാദുഷ സഖാഫി, ഡോ. റോഷൻ നൂറാനി,  മർസൂഖ് കാമിൽ സഖാഫി, ദുൽകിഫിൽ സഖാഫി, സി.പി. സിറാജ് സഖാഫി, ഹസീബ് അസ്ഹരി, ഹനീഫ് അസ്ഹരി, മഹ്മൂദ് കെ., സഹൽ സഖാഫി, അശ്‌റഫ് കാഞ്ഞിര നേതൃത്വം നൽകി. ജനപ്രതിനിധികൾ, വിദ്യാഭ്യാസസാമൂഹിക പ്രവർത്തകർ അതിഥികളായി. വിവിധ സ്‌കോളർഷിപ്പ് ജേതാക്കളെ ചടങ്ങിൽ അഭിനന്ദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam