പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകൾക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
തിരിച്ചെത്തിയ പ്രവാസികേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. ഈ പദ്ധതി ആരംഭിച്ച 2024 ഒക്ടോബറിനു ശേഷം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴലുടമകൾ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ (www.norkaroots.org) രജിസ്റ്റർ ചെയ്യണമെന്ന് താൽപ്പര്യപ്പെടുന്നു.
ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴിൽ ഉടമകൾക്കാണ് ശമ്പളവിഹിതത്തിന് (വേജ് കോമ്പൻസേഷന്) അർഹത. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 ഫോൺ നമ്പറിൽ (പ്രവ്യത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യുക. അർഹരായവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്ത് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പൻസേഷൻ) പദ്ധതി വഴി ലഭിക്കും. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും.
പ്രവാസികളുടെ തൊഴിൽ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. രണ്ടുവർഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാൻ കഴിയുക.
കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്