തൃശൂർ: അതിരപ്പള്ളി–മലക്കപ്പാറ റൂട്ടിൽ സഞ്ചാരികളെ വലച്ച് റോഡിൽ നിലയുറപ്പിച്ചത് സാക്ഷാൽ കബാലി!
കാട്ടാന കബാലി റോഡിൽ നിലയുറപ്പിച്ചതോടെ മണിക്കൂറുകളോളം നിരരവധി വാഹനങ്ങൾ കുടുങ്ങി.
ഞായറാഴ്ച ആയതിനാൽ കൂടുതൽ സഞ്ചാരികൾ മേഖലയിലെത്തിയിരുന്നു. വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.
റോഡിലേക്ക് പന മറിച്ചിട്ട ആന അത് തിന്നു തീരുന്നതുവരെ അവിടെ നിലയുറപ്പിച്ചു. ഇതിനിടെ കനത്ത മഴയുണ്ടായി. ആനയുടെ അടുത്തേക്കു പോകരുതെന്നു വനംവകുപ്പ് കർശന നിർദേശം നൽകിയിരുന്നു.
രാത്രി വൈകി ആന വനത്തിലേക്കു പോയതോടെയാണ് ഗതാഗതം പുനരാരംഭിക്കാനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്