തിരുവനന്തപുരം: ബില്ലിംഗ് രീതിയിൽ മാറ്റം ഉൾപ്പെടെ പുരപ്പറ സോളാർ ചട്ടം പരിഷ്‌കരിക്കാനുള്ള കരടിൻമേൽ ഓൺലൈൻ തെളിവെടുപ്പിന് പുറമെ ഉപഭോക്താക്കളിൽ നിന്ന് നേരിട്ടും തെളിവെടുപ്പ് നടത്താൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ.
സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണിത്. ഒക്ടോബർ 22, 28, 29, 30 തീയതികളിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് തെളിവെടുപ്പ്.
22 തിരുവനന്തപുരം പി.എം.ജി പ്രിയദർശിനി പ്ലാനറ്റോറിയം കോൺഫറൻസ് ഹാളിലും 28ന് എറണാകുളം പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും 29ന് പാലക്കാട് ടോപ്പ്ഇൻ ടൗണിലും 30ന് കോഴിക്കോട് ക്രിസ്ത്യൻ കോളേജിനടുത്തുള്ള സിറ്റി ഹൗസിലും നടക്കും.
രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ് തെളിവെടുപ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.erckerala.org എന്ന ലിങ്ക് മുഖേന 10ന് രാവിലെ 10മണിമുതൽ രജിസ്റ്റർ ചെയ്യണം. മറ്റ് സ്ഥലങ്ങളിലെ രജിസ്‌ട്രേഷൻ 24ന് വൈകിട്ട് 5 മണി വരെ വിവരങ്ങൾക്ക്: www.erckerala.org
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്