എംപിമാര്‍ മത്സരിക്കേണ്ട, സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കരുത്; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയില്‍ തീരുമാനം

JANUARY 27, 2026, 7:28 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായം. ആരും സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

സിറ്റിങ് സീറ്റുകളില്‍ നിലവിലെ എംഎല്‍എമാര്‍ തന്നെ തുടരണമോയെന്ന കാര്യവും മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കുറിച്ചോ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തില്ല.

പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചാരണം, ഗൃഹസന്ദര്‍ശനം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഭൂരിപക്ഷ അഭിപ്രായം ഉണ്ടായത്. എന്നാല്‍ ഇതൊരു അന്തിമതീരുമാനമല്ല.

vachakam
vachakam
vachakam

സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തന്നെ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പേരുകള്‍ തെരഞ്ഞടുപ്പ് സമിതി അംഗങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും പേര് സമര്‍പ്പിച്ചാല്‍ അത് പാനലാക്കി തുടര്‍ചര്‍ച്ചകളിലേക്ക് പോകാമെന്നും നേതാക്കള്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam