തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം

JUNE 16, 2024, 8:33 AM

തൃശൂര്‍: തൃശൂരും പാലക്കാടും ഇന്നും ഭൂചലനം. ഇന്നലെ ഭൂചലനമുണ്ടായ തൃശൂര്‍, പാലക്കാട് മേഖലകളില്‍ ഇന്ന് നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പാലക്കാടും തൃശൂരും ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരില്‍ പുലര്‍ച്ചെ 3.55നാണ് ഭൂചലനം ഉണ്ടായത്.

vachakam
vachakam
vachakam

പാലക്കാട് നാലുമണിക്കും. തൃശൂരില്‍ കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

പാലക്കാട് ആനക്കര, തൃത്താല മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam