'ഡിവൈഎഫ്ഐ പിണറായിയുടെ വാലായി മാറി', സരിൻ ശശി വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയെന്ന് വിമർശനം 

JULY 1, 2026, 11:13 PM

കണ്ണൂർ: ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും കണ്ണൂർ ജില്ലാ നേതൃത്വത്തിനുമെതിരെ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. സംഘടന പിണറായി വിജയന്റെ വാലായി മാറിയെന്നാണ് സമ്മേളനത്തിൽ ഉയർന്ന പ്രധാന വിമർശനം.

ഡിവൈഎഫ്ഐയുടെ നിലവിലെ പ്രവർത്തന രീതിയിൽ അടിയന്തരമായി തിരുത്തൽ വരുത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും പയ്യന്നൂർ നഗരസഭ ചെയർമാനുമായ സരിൻ ശശിക്കെതിരെ സമ്മേളനത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്.

പയ്യന്നൂരിലെ പാർട്ടിയിലെയും സംഘടനയിലെയും വിഭാഗീയതയ്ക്ക് ആക്കം കൂട്ടിയത് സരിൻ ശശിയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

പയ്യന്നൂരിലെ പൊട്ടിത്തെറിക്ക് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ചോദ്യം ചെയ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് സമയത്ത് സരിൻ ശശി പയ്യന്നൂർ മണ്ഡലത്തിന് പുറത്തേക്ക് പോയിട്ടില്ലെന്നും ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്തം കാട്ടിയില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam