കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മുതലപ്പൊഴിയിൽ കണ്ടെത്തി

AUGUST 10, 2026, 10:41 PM

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണിന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ കണ്ടെത്തിയത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അഴിമുഖം കടന്ന് കായലിലേക്ക് പ്രവേശിക്കുമ്പോഴാണ് പ്രവീണിന് അപസ്മാരം ഉണ്ടായത്. തുടർന്ന് അദ്ദേഹം കായലിൽ വീഴുകയായിരുന്നു. ഇന്നലെയായിരുന്നു അപകടം.

സംഭവത്തിന് പിന്നാലെ മറ്റ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിംഗ് സംഘവും തിരച്ചിലിൽ പങ്കെടുത്തു. രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും പ്രവീണിനെ കണ്ടെത്താനായിരുന്നില്ല.

vachakam
vachakam
vachakam

തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam