മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; തൃശൂരിൽ പിതാവ് അറസ്റ്റിൽ

AUGUST 10, 2026, 10:55 PM

തൃശൂർ: മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

അഴീക്കോട് മുനക്കൽ സുനാമി ഉന്നതിയിലെ വീട്ടിൽ പ്രതിയും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ മകൾ അമ്മയുടെ പക്ഷം പിടിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

മകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി വായ് പൊത്തിപ്പിടിക്കുകയും കൈകൊണ്ട് അടിക്കുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് കൈപിടിച്ച് തിരിച്ചതിനെ തുടർന്ന് മകളുടെ കൈവിരലിന്റെ എല്ലിന് പൊട്ടലുണ്ടായി.

vachakam
vachakam
vachakam

പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് തലയോട്ടിക്ക് പൊട്ടലുണ്ടാകുന്ന തരത്തിൽ തലയിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam