അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

SEPTEMBER 21, 2026, 1:18 AM

കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾ ഏറ്റുവാങ്ങി. 

തൃശൂർ സ്വദേശിനിയായ അഞ്ജനയുടെ മൃതദേഹം തൃശൂർ വിലങ്ങന്നൂരിലെ ഭർതൃവീട്ടിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വൈകുന്നേരത്തോടെ മൃതദേഹം മണ്ണുത്തിയിലെ സ്വന്തം വീട്ടിലെത്തിക്കും. അവിടെ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.  

തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ ആൻ മേരി മാത്യുവിന്റെ മൃതദേഹം കോട്ടയത്തുള്ള ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് മൃതദേഹം കോട്ടയത്തെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ ഭർതൃവീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.  

vachakam
vachakam
vachakam

അതേസമയം, കാലിഫോർണിയയിലെ മിൽപിറ്റാസിലാണ് മലയാളി യുവതികളുടെ കൊലപാതകം നടന്നത്. കേസിൽ അറസ്റ്റിലായ അനിലയും മലയാളിയാണ്. നിലവിൽ പ്രതി ജയിലിൽ കഴിയുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam