വിമാനത്തിൽ വന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പ്ലാൻ;  യുപി സംഘം പിടിയിൽ

SEPTEMBER 21, 2026, 1:10 AM

കൊച്ചി: വിമാനത്തിൽ വന്ന് കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പദ്ധതിയിട്ട യുപി സംഘം പിടിയിൽ. 

മോഷണത്തിന് മുന്നോടിയായി ട്രെയിൻ മാർഗ്ഗം ഇവർ കേരളത്തിലേക്ക് ബൈക്കുകൾ എത്തിച്ചിരുന്നു. കവർച്ചാ സംഘം കൊച്ചിയിൽ വിമാനത്തിൽ എത്തിയ ശേഷം ഈ ബൈക്കുകളിൽ കറങ്ങി നടന്ന് മോഷണം നടത്താനായിരുന്നു ശ്രമം. 

എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നായി 11 പേരാണ് കേരള പൊലീസിന്‍റെ പിടിയിലായത്. സംഘത്തിലെ പ്രധാനി മോഷണ ശ്രമത്തിനിടെ തൃശൂരിൽ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ലോഡ്ജിൽ നിന്ന് അഞ്ചു പേരും കണ്ണൂരിൽ നിന്ന് മറ്റ് അഞ്ചു പേരും പിടിയിലാവുകയായിരുന്നു.

vachakam
vachakam
vachakam

ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, ടെലിഫോൺ എക്സ്ചേഞ്ചുകൾ എന്നിവയാണ് സംഘം ലക്ഷ്യം വച്ചതെന്ന് പൊലീസ് പറഞ്ഞു.

തൃശൂരിൽ നിന്ന് റിഹാൻ എന്ന ഉത്തർപ്രദേശ് സ്വദേശി മോഷണത്തിനിടെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വൻ സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് അഞ്ച് പേരെ കളമശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നും അഞ്ച് പേർ പിടിയിലായി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam