വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കൊച്ചിയിൽ ടൂർ പാക്കേജ് തട്ടിപ്പ്

SEPTEMBER 21, 2026, 12:51 AM

കൊച്ചി: കൊച്ചിയിൽ വ്യാജ ടൂർ പാക്കേജുകളുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി പരാതി. വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പത്രയും നടക്കുന്നത്. 

പലർക്കും 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ നഷ്ടമായതായാണ് വിവരം.  സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും നേരിട്ടുമാണ് തട്ടിപ്പുകാർ വിദേശ സഞ്ചാരികളെ ബന്ധപ്പെടുന്നതെന്നാണ് ആരോപണം. 

വിമാനത്താവളത്തിലെത്തുന്ന വിദേശ സഞ്ചാരികളെ സമീപിച്ച് യാത്ര, താമസം, ഭക്ഷണം തുടങ്ങിയവ ഉൾപ്പെടുന്ന ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി. 

vachakam
vachakam
vachakam

 പണം കൈപ്പറ്റിയ ശേഷം ഗൈഡുകളെയോ ഡ്രൈവർമാരെയോ ഏൽപ്പിച്ച് തട്ടിപ്പുകാർ കടന്നുകളയുന്നതാണ് പതിവെന്നും പരാതിയുണ്ട്. പിന്നീട് സഞ്ചാരികൾ താമസസ്ഥലത്ത് എത്തുമ്പോഴാണ് ഹോട്ടലുകളിലോ റിസോർട്ടുകളിലോ ബുക്കിങ് നടത്തിയിട്ടില്ലെന്ന് മനസിലാകുന്നത്.

  തട്ടിപ്പ് സംഘങ്ങൾ പണം വിദേശ കറൻസിയായി കൈപ്പറ്റുന്നതായും പരാതിയുണ്ട്. ഇടപാടുകളുടെ കൃത്യമായ തെളിവുകൾ ലഭിക്കുന്നത് തടയുന്നതിനാണ് ഇത്തരത്തിൽ പണം സ്വീകരിക്കുന്നതെന്നാണ് ആരോപണം.  കഴിഞ്ഞ ദിവസം ഒമാനിൽനിന്ന് കൊച്ചിയിലെത്തിയ യുവാവും ഗർഭിണിയായ ഭാര്യയും സമാനമായ തട്ടിപ്പിനിരയായതായി പരാതിയുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam