തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിനെതിരെ നിലപാട് കടുപ്പിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. നട തുറന്ന സമയത്ത് തന്നെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയത് കൊണ്ടാണ് അരവണ ക്ഷാമം ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ മന്ത്രി പ്രതികരിച്ചു.
മണ്ഡലകാലത്തിന് മുന്നേ എത്തുന്ന തീർത്ഥാടകർ അപ്പവും അരവണയും വാങ്ങേണ്ട എന്നാണോ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഒരു കാരണവശാലും സർക്കാരിനെ ഇങ്ങനെ പ്രതിസന്ധിയിലാക്കാനും പരീക്ഷണത്തിന് നിന്നു കൊടുക്കാനും കഴിയില്ല. സർക്കാരിന് ഇക്കാര്യത്തിൽ വളരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
നട തുറന്നിരിക്കുമ്പോൾ ദർശനത്തിനെത്തുന്ന ഭക്തർക്ക് തടസ്സമില്ലാതെ പ്രസാദം ലഭിക്കണം. അല്ലാത്തപക്ഷം കൃത്യമായ ബദൽ സംവിധാനം ഏർപ്പെടുത്താൻ ബോർഡിന് ഉത്തരവാദിത്തമുണ്ടായിരുന്നു. വേണ്ടിവന്നാൽ ഈ വിഷയത്തിൽ സർക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
