തിരുവനന്തപുരം: മദ്യ ലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നതായി റിപ്പോർട്ട്. നെടുമങ്ങാട് തേക്കട സ്വദേശി ഓമനയാണ് മരിച്ചത്. 85 വയസായിരുന്നു. കൊലപാതകത്തിന് പിന്നാലെ മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. മകൻ മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വഴക്കിനെ തുടർന്ന് മണികണ്ഠൻ അമ്മയെ ചവിട്ടുകയായിരുന്നു. ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലുപൊട്ടി ഗുരുതരാവസ്ഥയിലായാണ് ഓമനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
പിന്നീട് രാത്രി 11.30ഓടെ ഓമന മരണത്തിന് കീഴടങ്ങുകയായിരുന്നു. നേരത്തേയും ഇയാൾ അമ്മയെ മർദിക്കുമായിരുന്നു എന്ന് സമീപവാസികൾ പൊലീസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്