പാലക്കാട്: ലെവൽ ക്രോസിംഗ് ഗേറ്റ് അടച്ചിട്ടിരിക്കുമ്പോൾ അത് ലംഘിച്ച് കടന്നുപോകുന്നവർക്കെതിരെ കർശന നടപടിയെടുത്ത് റെയിൽവേ.ഗേറ്റ് ലംഘിക്കുന്ന വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായോ സ്ഥിരമായോ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന്, പാലക്കാട് ഡിവിഷനിൽ ലെവൽ ക്രോസിംഗ് ഗേറ്റ് മറികടന്ന ആറ് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷാനിലാണ് ലെവൽ ക്രോസിംഗ് ഗേറ്റിലെ സുരക്ഷ നിയമ ലംഘനവും അശ്രദ്ധയും മൂലം ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. 2025 - 2026 വർഷങ്ങളിൽ മാത്രം ഏകദേശം 79 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
