തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറക്കലിനെതിരെ സൂപ്രണ്ടും പ്രിന്‍സിപ്പലും നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ പ്രതികരണവുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) രംഗത്ത്. ഇന്നലെ നടന്നത് മനോവീര്യം കെടുത്തുന്ന തരത്തിലുള്ള നീക്കമാണെന്നാണ് കെജിഎംസിടിഇ പ്രസിഡന്റ് റോസ്‌നാര ബീഗം പ്രതികരിച്ചത്.
ആരോപണ വിധേയർ ആരാണോ അവരുടെ സാന്നിധ്യത്തിൽ വേണമായിരുന്നു പരിശോധന നടത്തേണ്ടിയിരുന്നതെന്നും ഇന്നലെ നടന്ന വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ ഒരു വ്യക്തത വരുത്തി, ഇനി ഒരു അന്വേഷണം വേണം എന്ന് കരുതുന്നില്ല. നിലവിലെ അന്വേഷണത്തില്‍ ഹാരിസ് വിശദീകരണം നല്‍കുമെന്നും റോസ്‌നാര ബീഗം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്