ഡോ. ജോണ്‍സണ്‍ വര്‍ഗീസിനെതിരെ  സ്വമേധയാ കേസെടുക്കാന്‍ പൊലീസ്

NOVEMBER 8, 2026, 11:07 PM

കൊച്ചി:  ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്.  ലൈംഗിക പീഡനത്തിന് ഇരയായെന്ന് പത്തിലേറെ യുവതികള്‍ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.

ഈ സാഹചര്യത്തിൽ ഡോ. ജോണ്‍സണ്‍ വര്‍ഗീസിനെതിരെ  സ്വമേധയാ കേസെടുക്കാന്‍ പൊലീസ് തയ്യാറായാക്കേമെന്നും റിപ്പോർട്ടുകളുണ്ട്. ഡോക്ടര്‍റുടെ ഫോണില്‍ നിന്ന് ഒളിക്യാമറ വഴി പകര്‍ത്തിയ നഗ്‌നദൃശ്യങ്ങള്‍ കണ്ടെടുത്തതോടെ പുതിയ കേസെടുക്കാനും നീക്കമുണ്ട്.

ഇതിനിടയില്‍, ജോണ്‍സണ്‍ വര്‍ഗീസ് ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ഇയാള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

vachakam
vachakam
vachakam

ഡോക്ടര്‍ കേരളം വിട്ടതായും സംശയമുണ്ട്.  അനസ്‌തേഷ്യക്കുള്ള മരുന്ന് നല്‍കിയാണ് ഡോക്ടര്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇയാളുടെ ഇരകളില്‍ കൂടുതലും രോഗികളും ബന്ധുക്കളുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാണ് പൊലീസ് നീക്കം. ഡോക്ടറില്‍ നിന്ന് പീഡനം നേരിട്ട കൂടുതല്‍ സ്ത്രീകളെ കണ്ട് പൊലീസ് മൊഴിയെടുത്തു. സ്ത്രീകളില്‍ പലരും ഡോക്ടര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി നല്‍കിയത്. കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടി വരുന്ന നാണക്കേട് ഭയന്നാണ് പലരും പരാതി നല്‍കാതിരുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam