തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതി ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സംസ്ഥാന സർക്കാരിനെ അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ മാതൃകയിൽ രൂപകൽപ്പനയും നിർമ്മാണവും ഉയർന്ന നിലവാരത്തിൽ നടപ്പാക്കാൻ കഴിയുമെന്നും, നിശ്ചിത സമയത്തിനുള്ളിലോ അതിലും വേഗത്തിലോ പദ്ധതി പൂർത്തിയാക്കാമെന്നും ഡിഎംആർസി സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്.
അതിവേഗ റെയിൽ പദ്ധതിയുടെ നിർവഹണ ചുമതല ഡിഎംആർസിയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംഘം സർക്കാരിന് കത്തും നൽകിയിട്ടുണ്ട്. പദ്ധതിയുടെ സവിശേഷതകളും പ്രായോഗികതയും വിശദീകരിച്ചാണ് കത്ത് സമർപ്പിച്ചിരിക്കുന്നത്.
ഡിഎംആർസിയുടെ കണക്കുകൾ പ്രകാരം പദ്ധതിയുടെ ആകെ ചെലവ് 57,000 കോടി രൂപയാണ്. പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷി അതിവേഗ റെയിലിനുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
പാതയുടെ ഭൂരിഭാഗവും ഉയർത്തി (എലിവേറ്റഡ്) നിർമ്മിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കൽ വളരെ പരിമിതമായിരിക്കുമെന്നും, അതുവഴി ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നും ഡിഎംആർസി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
