കൊച്ചി: കൊച്ചിയുടെ പുറം കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ മുങ്ങൽ വിദഗ്ധരുടെ സംഘം അടിത്തട്ടിൽ പരിശോധിക്കും.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം മുങ്ങിയ ചരക്കു കപ്പലിനുള്ളിൽ ഇന്നുമുതൽ പരിശോധനകൾ നടത്തും.
ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും, കപ്പൽ കമ്പനിയായ എംഎസ്‍സിയും ചേർന്നാണ് ദൗത്യം.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘം ആദ്യം കപ്പൽ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടിൽ പരിശോധന നടത്തി മാപ്പിങ് പൂർത്തിയാക്കും.
തുടർന്ന് കണ്ടെയ്നറുകൾ പുറത്ത് എടുക്കാനുള്ള നടപടികളിലേക്ക് കടക്കും. ഇതിനും കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിനുമായി കപ്പൽ കമ്പനി മറ്റൊരു സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കപ്പൽ മുങ്ങിയ മേഖല പൂർണമായും കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

KPCC ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത ; പരാതി നൽകി സണ്ണി ജോസഫ്
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എ ഐ വീഡിയോ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
ജി. സുധാകരന് പരാജയഭീതി, സ്ത്രീകളെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല: സജി ചെറിയാൻ
ബിജെപിയുടെ 'പുലികൾ' നിയമസഭയിലെത്തും, സർപ്രൈസ് റിസൾട്ട് ഉണ്ടാകുമെന്ന് സുരേഷ് ഗോപി