വിഴിഞ്ഞം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ കോൺഗ്രസിൽ അതൃപ്തി; നേതൃയോഗ ആവശ്യം ഉന്നയിച്ചു കെസി പക്ഷം 

JULY 5, 2026, 9:45 PM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാത്തതിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ അതൃപ്തി ശക്തമാകുന്നതായി റിപ്പോർട്ട്.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ പൊതുവേദിയിൽ രംഗത്തെത്തിയ വി.എം. സുധീരൻ, ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവിൽ നിന്ന് സർക്കാർ പിന്നോട്ടുപോകാത്തതിലും കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്.

കെപിസിസി നേതൃയോഗം അടിയന്തരമായി വിളിക്കണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ പക്ഷത്തുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷ് പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.

vachakam
vachakam
vachakam

എന്നാൽ ഇതുവരെ നേതൃയോഗം വിളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വിവാദ വിഷയങ്ങൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറാകാത്തതിൽ കെ.സി. വേണുഗോപാൽ അനുകൂല വിഭാഗത്തിനും ശക്തമായ അതൃപ്തിയുണ്ടെന്നാണ് വിവരം.

യുഡിഎഫ് യോഗം ഇതുവരെ വിളിക്കാത്തതിൽ മുന്നണിയിലെ ഘടകകക്ഷികൾക്കും പ്രതിഷേധമുണ്ടെന്നാണ് സൂചന.

സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മുന്നണി യോഗം ഒരിക്കൽ മാത്രമാണ് ചേർന്നത്. അടുത്ത യുഡിഎഫ് യോഗം ചേരുമ്പോൾ പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ ശക്തമായി ഉയർന്നുവരാനാണ് സാധ്യത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam